Sunday, March 20, 2011

വിശുദ്ധ ഖുര്‍ആനിന്റെ സവിശേഷതകള്‍

  • ദൈവം രചിച്ചതാണെന്ന് അവകാശപ്പെടുന്ന, ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന ഏക ഗ്രന്ഥമാണ്   വിശുദ്ധ ഖുര്‍ആന്‍ .
  • ദൈവത്തിന്റെതല്ലാത്ത ഒരു വാക്കോ അക്ഷരമോ യാതൊന്നും ഖുര്‍ആനില്‍ ഇല്ല.
  • ഖുര്‍ആന്‍ മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലെക്കുമുള്ള  വ്യക്തമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു .
  • ഖുര്‍ആനിന്റെ  സന്ദേശങ്ങള്‍ ബുദ്ധിക്കും യുക്തിക്കും നിരക്കുന്നതാണെന്ന് കാലം തെളിയിക്കുന്നു.

  • ഖുര്‍ആനിന്റെ പ്രവചനങ്ങള്‍ സത്യമായി പുലര്‍ന്നു കൊണ്ടിരിക്കുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
  • ആറാം നൂറ്റാണ്ടിന്റെ ഇരുണ്ട യുഗത്തില്‍ ഖുര്‍ആന്‍ നടത്തിയ ശാസ്ത്രീയ പരാമര്‍ശങ്ങള്‍ സത്യസന്ധമാനെന്ന്‍ ആധുനിക ശാസ്ത്ര പാഠങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു.
  • ഖുര്‍ആനിന്റെ നിയമങ്ങളും തത്വങ്ങളും പ്രായോകികവും പ്രസക്തവുമാണെന്ന് കാലം വ്യക്തമാക്കുന്നു. അപ്രസക്തമോ അപ്രായോഗികാമോ ആയി ഖുര്‍ആനില്‍ വല്ലതും ചൂണ്ടിക്കാട്ടാന്‍ ആര്‍ക്കും സാടിച്ചിട്ടില്ല.
  • ഖുര്‍ആന്‍ ദൈവികമല്ലെന്ന് വാദിക്കുന്നവരോട് ഇത് പോലത്തെ ഒരു ഗ്രന്ഥം, അല്ലെങ്കില്‍ ഇതിലെ ഏതെങ്കിലും അദ്ധ്യായത്തിനു തുല്യമായ ഒരദ്ധ്യായം കൊണ്ട് വരാന്‍ ഖുര്‍ആന്‍ നടത്തിയ വെല്ലുവിളി ഇന്നും നിലനില്‍ക്കുന്നു .



    No comments:

    Post a Comment

    www.hollybookquran.blogspot.com